08:41pm 07 November 2026
NEWS
വൈഎംസിഎ നിങ്ങൾക്കൊപ്പം ഞങ്ങൾ പദ്ധതി ഉദ്ഘാടനം ചെയ്തു
07/09/2026  07:09 PM IST
nila
വൈഎംസിഎ നിങ്ങൾക്കൊപ്പം ഞങ്ങൾ പദ്ധതി ഉദ്ഘാടനം ചെയ്തു

ചെങ്ങന്നൂർ: നിരാലംബരും ആശരണരും പാർശ്വവൽക്കരിക്കപ്പെട്ടവരെയും സംരക്ഷിക്കുവാൻ വൈ. എം. സി. എ പ്രവർത്തകർ ശക്തമായ ഇടപെടൽ നടത്തണമെന്ന്
ജസ്റ്റിസ് ബെഞ്ചമിൻ കോശി പറഞ്ഞു. വൈ എം സി എ ചെങ്ങന്നൂർ സബ് റീജൻ തുടക്കം കുറിച്ച നിങ്ങൾക്കൊപ്പം ഞങ്ങൾ പദ്ധതി ചെങ്ങന്നൂർവൈ എം സി എ യിൽ ഉദ്ഘാടനം ചെയ്യകയായിരുന്നു ജസ്റ്റീസ്. വൈ എം സി എ ഭാരവാഹികളുo അഠഗങ്ങളുo ഒറ്റപ്പെട്ടു കഴിയുന്ന ആളുകളെ ഭവനങ്ങളിൽ സന്ദർശിച്ച് ക്ഷേമം അന്വേഷിക്കും. പദ്ധതിയുടെ ലോഗോ 21 നു നടക്കുന്ന സമ്മേളനത്തിൽ പ്രകാശനം ചെയ്യും.സബ് റീജൻ ചെയർമാൻ ജേക്കബ് വഴിയമ്പലം അദ്ധ്യക്ഷനായി. തോമസ് ചാക്കോ,അലക്സാണ്ടർ കാരക്കാട്, റെജി സാമുവേൽ ജാജി ജേക്കബ്, ലാബി പീടികത്തറയിൽ, ഗീവർഗ്ഗീസ് എം വൈ, ബീന ചിറമേൽ, സാജൻ സാമുവേൽ, ഷെറിൻ സാറാ സൈമൺ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img